ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.

ആശ്വാസം...ആനന്ദം...അഭിമാനം...

    കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും മികച്ച ചോദ്യപേപ്പര്‍. ആരേയും വിഷമിപ്പിച്ചില്ല എന്നു മാത്രമല്ല, മിടുക്കന്മാര്‍ക്ക് അനായാസം എ പ്ലസ്സ് നേടാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ചോദ്യപേപ്പറിനെ വേറിട്ട് നിറുത്തുന്നത്. ഹിന്ദി സഭ, ഹിന്ദിവേദി, ചിരാഗ് എന്നീ ബ്ലോഗുകള്‍ക്കും ഇത് ആനന്ദത്തിന്റയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍ കൂടിയാണ്. ഞങ്ങള്‍ आसरा എന്ന പേരില്‍ തയ്യാറാക്കിയ സഹായപുസ്തകം വളരെ പ്രയോജനം ചെയ്തു എന്നറിയിച്ച് പരീക്ഷ തീര്‍ന്നയുടന്‍ ധാരാളം കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കിട്ടാത്ത സങ്കടം തീര്‍ന്നുകിട്ടി എന്നു തന്നെ പറയാം! ഹിന്ദി സഭയില്‍ आसरा യിലെ 3 മത്തെ പോസ്റ്റായി നല്കിയ പോസ്റ്ററിനെ ക്കുറിച്ചുള്ള പ്രസന്റേഷന്‍ ഒരു പ്രവചനം ഫലിച്ചതുപോലെയായി. ചോദ്യപേപ്പറില്‍ വന്ന പോസ്റ്റര്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് ആ പ്രസന്റേഷന്‍ കണ്ടവര്‍ക്കാര്‍ക്കും സംശയമുണ്ടാവില്ല. (ഇക്കൊല്ലത്തെ OSS വിസിറ്റിന്റെ അവസരത്തില്‍ കടയ്ക്കോട് സ്കൂളിലെ ശ്രീ പ്രകാശ് സാര്‍ അവതരിപ്പിച്ച പ്രശ്നം അദ്ധേഹത്തിന്റെ കൂടി സഹായത്തോടെ പരിഹരിച്ചതിന്റെ ഉത്പന്നമായിരുന്നു പ്രസ്തുത പ്രസന്റേഷന്‍. പ്രകാശ് സാറിനെപ്പോലെ കൂടുതല്‍ പേര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.) 
          ഏതായാലും ചോദ്യപേപ്പര്‍ ഒന്ന് വിശകലനം ചെയ്തു നോക്കാം. കണ്ണൂരിലെ രവി മാഷ് ചില സ്വകാര്യ തിരക്കുകളില്‍ പെട്ടുപോയതു കൊണ്ട്. ആ ജോലി ‍ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. മാതൃകാ ഉത്തരപേപ്പര്‍ തയ്യാറാക്കി നല്കാനും ആരെങ്കിലും മുന്നിട്ടിറങ്ങും എന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു …. 
വിശകലനത്തിലേക്ക്......
           ഒന്നും രണ്ടും ക്രമ നമ്പരുകളിലള്ള , പട്ടിക പൂര്‍ത്തിയാക്കുക,ഇംഗ്ലീഷ് വാക്കുകളുടെ സ്ഥാനത്ത് ഹിന്ദി പാരിഭാഷിക ശബ്ദങ്ങള്‍ ഉപയോഗിച്ച് ഗദ്യഭാഗത്ത വീണ്ടും എടുത്തെഴുതുക, എന്നിവ ശരാശരിക്കാരും ആയാസരഹിതമായിത്തന്നെ എഴുതിയിട്ടുണ്ടാവും. മൂന്നാമത്തെ ചോദ്യമായ സംഭവങ്ങളെ ക്രമപ്പെടുത്തിയെഴുതാനുള്ള ചോദ്യത്തിലെ നാലാമതായി നല്കിയിരിക്കുന്ന വാചകം ചിലപ്പോള്‍ ശരാശരിക്കാര്‍ വായിച്ച് മനസിലാക്കിയെടുക്കാന്‍ പ്രയാസപ്പെട്ടിരിക്കാം. എങ്കിലും ആ ചോദ്യവും നിലവാരമുള്ളതു തന്നെ. നാലാമത്തെ ചോദ്യം ഡോ.കുമാറിന്റെ സ്വഭാവസവിശേഷതകള്‍ തിരഞ്ഞെടുത്തെഴുതാനുള്ളതായിരുന്നു. പ്രിയ ഡോക്ടേഴ്സ് എന്ന പാഠഭാഗം ആസ്വദിച്ച് പഠിച്ചവര്‍ക്കാര്‍ക്കും ആ ഉത്തരം തെറ്റിക്കാനാവില്ല, തീര്‍ച്ച! 5,6,7 നമ്പരുകളിലുള്ള വിശകലനാത്മക ചോദ്യങ്ങള്‍ അല്പം ഉയര്‍ന്ന നിലവാരമുള്ളവയായിരുന്നു എങ്കിലും പാഠങ്ങളുടെ സൈഡ് ബോക്സുകളിലുള്ളവയായിരുന്നതിനാല്‍ കുട്ടികള്‍ക്ക് അവ പരിചിതങ്ങളായിരുന്നു. മാത്രമല്ല ഈ വിഭാഗത്തിലെ 3 ചോദ്യങ്ങളില്‍ 2 എണ്ണം തിരഞ്ഞടുക്കാനുള്ള അവസരവും ണ്ടായിരുന്നല്ലോ? 8 മുതല്‍ 11 വരെ ചോദ്യങ്ങളിലും തിരഞ്ഞടുപ്പിനുള്ള അവസരമുണ്ടായിരുന്നു. ഇവിടെ ഡയറി, സംഭാഷണം, കത്ത്, പോസ്റ്റര്‍ എന്നീ വ്യവഹാരരൂപങ്ങളുമായി ബന്ധപ്പട്ടവയായിരുന്നു ചോദ്യങ്ങള്‍. ഡോക്ടര്‍ കുമാറിന്റെ പ്രഭാഷണത്തിനു ശേഷമുള്ള ദേവദാസിന്റെ തന്നെ ഡയറി കുട്ടികള്‍ എഴുതി ശീലിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക പ്രയാസമാകാനിടയില്ല. സംഭാഷണത്തിന് സാധാരണ ഉപയോഗിക്കുന്ന वार्तालाप എന്ന പദത്തിനു പകരം बातचीत എന്ന വാക്കുപയോഗിച്ചത് ചിലരെയൊക്കെ കുഴക്കിയിരിക്കാം. (എങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതെങ്ങെനെയെന്ന് അദ്ധ്യാപകര്‍ പുനര്‍വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. ) वापसी യിലെ സംഭാഷണം പരിശീലിച്ചിട്ടില്ലെങ്കില്‍ അല്പമൊന്ന് ചിന്തിച്ച് എഴുതേണ്ടി വരും എന്ന പ്രശ്നമുണ്ട്. പക്ഷേ വെല്ലുവിളിയുയര്‍ത്തുന്ന ചോദ്യങ്ങളും വേണ്ടേ നമുക്ക് ? गौरा പാഠത്തില്‍ നിന്നുള്ള മഹാദേവി വര്‍മ്മയുടെ കത്തും ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ ആ ചോദ്യവും ഏറെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവില്ല എന്നു കരുതാം. ഏറെകുട്ടികളും തിരഞ്ഞെടുത്ത ചോദ്യങ്ങളില്‍ പോസ്റ്റര്‍ ഉള്‍പ്പട്ടിരിക്കാന്‍ സാധ്യതയേറെയുണ്ട്..
         പതിനൊന്നാം ചോദ്യത്തോടെ പാഠഭാഗത്തുനിന്ന് നേരിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അവസാനിക്കുന്നു. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. वापसी എന്ന പാഠം ചോദ്യകര്‍ത്താവിന്റെ പ്രിയപ്പെട്ട പാഠമാണെന്ന് നമുക്കുറപ്പിക്കാം. കാരണം 8½ സ്കോറിന്റെ (½ +2+2+4) ചോദ്യങ്ങളാണ് ഈ പാഠത്തില്‍ നിന്ന് മാത്രമായി ചോദിച്ചിട്ടുള്ളത്. അതായത് പാഠഭാഗത്തു നിന്നു ചോദിക്കാനുള്ള ആകെ ചോദ്യങ്ങളുടെ 30% ത്തിലധികം! ഇത് യൂണിറ്റടിസ്ഥാനത്തിലുള്ള വെയിറ്റേജിന്റെ സന്തുലിതാവസ്ഥ തകര്‍ത്തുകളഞ്ഞു. ഇത് ചില പാഠങ്ങളെ ( പ്രാധാന്യമുള്ളവയെത്തന്നെ.. ) പൂര്‍ണ്ണമായും അവഗണിക്കാനും ഇതിടയാക്കി. ഉദാഹരണം आदमी का बच्चा, हाथी के साथी , बाबूलाल तेली की नाक , महत उद्देश्य की प्रतिमा , मनुष्यता , मुफ्त में ठगी , भारतीय संस्कृति में गुरु-शिष्य संबन्ध …..!!!! 
         പാഠഭാഗത്തിന് പുറത്തുനിന്നുള്ള കവിത പതിവു തെറ്റിച്ച് അല്പം കട്ടിയായി എന്ന് പറയാതെ വയ്യ. മോഡല്‍ പരീക്ഷയുടെ നിലവാരത്തിലുള്ള കവിത പ്രതീക്ഷിച്ചവരെ ചോദ്യം അല്പമൊന്ന് അമ്പരപ്പിച്ചിരിക്കണം.ചില വാക്കുകളുടെ അര്‍ത്ഥം നല്കിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും … ഈ മാതിരിയുള്ള കവിതകളാണ് നല്കേണ്ടത് എന്നകാര്യത്തില്‍ സംശയമില്ലെങ്കിലും ,ലളിതമായ മാത്യകകള്‍ നല്കി പരിശീലിപ്പിച്ചിട്ട് അവസാന പരീക്ഷയില്‍ മാത്രം വ്യത്യസ്ഥമായ രീതി അവംലംബിക്കുന്നത് ശരിയല്ല എന്നു തന്നെയാണ് അഭിപ്രായം.12,13ചോദ്യങ്ങള്‍ ലഘുവാണ്. ആശയമെഴുതാനുള്ള പതിന്നാലാം ചോദ്യം എ പ്ലസ്സുകാര്‍ക്ക് വെല്ലുവിളിയായേക്കാവുന്ന ചോദ്യങ്ങളിലെന്നായേക്കാം. ഇതുവരെയുള്ള പരാതികള്‍ക്കുള്ള പരിഹാരമായി വ്യാകരണ ചോദ്യങ്ങള്‍. പലരും ഭയപ്പാടോടെ നോക്കിക്കണ്ടിരുന്ന ഈ വിഭാഗം ചോദ്യങ്ങള്‍ കുട്ടികളെ ഒട്ടും വിഷമിപ്പിച്ചിരിക്കാനിടയില്ല.आसरा യിലെ സൂചനപോലെ संज्ञा , सर्वनाम ,क्रिया , विशेषण , कारक , योजक എന്നീ വ്യാകരണ വിഭാഗങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കിയവര്‍ ഇവിടെ നിന്ന് മുഴുവന്‍ സ്കോറും നേടിയാല്‍ യാതൊരു അത്ഭുതവുമില്ല മൊത്തത്തില്‍ എ പ്ലസ്സിനാവശ്യമായ 35 സ്കോര്‍ നേടുക പ്രയാസമല്ലതന്നെ !
 --------------------------------------------------------------------------------
സോമശേഖരന്‍.ജി
ഹിന്ദിസഭ ബ്ലോഗ് അഡ്മിന്‍ 

8 comments:

  1. സോമശേഖരന്‍ സാറിന്റെ നിരീക്ഷണം വഴരെ മികച്ച് നില്‍ക്കുന്നു.
    കുട്ടികള്‍ വളരെ മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തിയ പാഠഭാഗങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ടുള്ള ചോദ്യപേപ്പറായിപ്പോയെന്നതു സത്യം. ചോദ്യകര്‍ത്താവിന് വാപസി-യോടിത്ര പരിയം തോന്നിയതെന്താണാവോ ?
    പക്ഷേ ഇവയെല്ലാം മറികടക്കാന്‍ പോരുന്ന വജ്രായുധമായിരുന്നല്ലോ ആസര. ആസര എന്ന സഹായക സാമഗ്രി പ്രസിദ്ധീകരിച്ച ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നതിനു യെളിവാണീ പരീക്ഷ. ആസര ഉപയോഗിച്ച് പരിശീലനം നേടിയ കുട്ടിയ്ക്ക് എ പ്ലസ് നേടാന്‍ ഒരു പ്രയാസനുമുണ്ടാവില്ല. തീര്‍ച്ച.

    ReplyDelete
  2. സോമന്‍ സര്‍,
    ചോദ്യങ്ങള്‍ ഏറെക്കുറേ എളുപ്പമാണെങ്കിലും എ പ്ലസ്സുകാരനെ ഇത്തിരി കുഴപ്പിക്കുന്നതല്ലേ 6,7,15,19 ചോദ്യങ്ങള്‍. ഏതായാലും വാപസി ഭാഗ്യം സിദ്ധിച്ച പാഠം തന്നെ.

    ReplyDelete
  3. വിദ്യാര്‍ത്ഥികളേയും ഹിന്ദിയേയും അറിയുന്നവര്‍ തന്നെയാവും ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
    ആശങ്ക നിറഞ്ഞ നാളുകള്‍ക്കറുതി വരുത്താന്‍ ഒരു പരിധി വരെ കേരളത്തിലെ ഹിന്ദി ബ്ലോഗുകള്‍ക്ക കഴിയുന്നു​ എന്നതിന്റെ തെളിവാണ് ഈ പരീക്ഷ.ശരിക്കും വേനലില്‍ ഒരു കുളിര്‍മഴ.

    ReplyDelete
    Replies
    1. बहुत बहुत शुक्रिया इंदिराजी।

      Delete
  4. വിദ്യാര്‍ത്ഥികളേയും ഹിന്ദിയേയും അറിയുന്നവര്‍ തന്നെയാവും ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
    ആശങ്ക നിറഞ്ഞ നാളുകള്‍ക്കറുതി വരുത്താന്‍ ഒരു പരിധി വരെ കേരളത്തിലെ ഹിന്ദി ബ്ലോഗുകള്‍ക്ക കഴിയുന്നു​ എന്നതിന്റെ തെളിവാണ് ഈ പരീക്ഷ.ശരിക്കും വേനലില്‍ ഒരു കുളിര്‍മഴ.

    ReplyDelete
  5. कई सालों के बाद ऎसा एक प्रश्न पत्र मिला है हमारे छात्रों को,
    किससे कहूँ धन्यवाद,
    लेकिन कुछ प्रमुख पाठभागों को हाशिए पर हटाकर ही ऎसा सरल प्रश्न पत्र बनाया है।
    तो भी बात नहीं,ठात्र संतुष्ट हैं।

    ReplyDelete
  6. Hallo Hindivedhi,
    Very good assessment about SSLC Hindi question paper prepared by Somashekharan sir. My daughter told that ASARA of Hidi blogs are very healpful to she to get mental satisfaction after the Hindi exam. thanks A lot to Hindisabha,Hindivedhi,Chirag and other Hindi blogs around Kerala .Thak you Very much.Keep it up

    ReplyDelete
  7. ഷീനടീച്ചര്‍,
    രണ്ടു ബ്ലോഗിലെയും കമന്റുകള്‍ കണ്ടു.
    ഹിന്ദി അധ്യാപകര്‍ക്കു ചെയ്യാന്‍ കഴിയാത്തതു താങ്കള്‍ ചെയ്തല്ലോ..
    ത്ങ്കളുടെ അഭീപ്രായത്തോടൊപ്പം കുട്ടിയുടെ അഭിപ്രായവും ഞങ്ങള്‍ പ്രചോദനമായി സ്വീകരിക്കുന്നു.

    ReplyDelete